സ്വതന്ത്രവും സുതാര്യവും, നിയമാധിഷ്ഠിതവുമായ ഒരു ഇന്തോ-പസഫിക് മേഖല പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ച് ഇന്ത്യയും ജപ്പാനും
ഇന്ത്യയും ജപ്പാനും തമ്മിൽ എട്ടാമത് പ്രതിരോധ നയ സംഭാഷണം ഇന്ന് (ജൂലൈ 13) ജപ്പാനിലെ ടോക്കിയോയിൽ നടന്നു. ഇന്ത്യൻ പ്രതിനിധി സംഘത്തെ പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിങ്ങും ജാപ്പനീസ് സംഘത്തെ അന്താരാഷ്ട്രകാര്യ പ്രതിരോധ ഉപമന്ത്രി ശ്രീ കാനോ കോജിയും നയിച്ചു. ......
ശാസ്ത്രം വികസിക്കുമ്പോൾ അതിനനുസരിച്ച് മനുഷ്യന്റെ ജീവിതരീതിയും മാറും എന്നുള്ളത് ഒരു സാമാന്യതത്വമാണ്. അവന്റെ ചിന്തയിലും പ്രവർത്തിയിലുമെല്ലാം ആ മാറ്റം പ്രതിഫലിക്കുകയും ചെയ്യും. ......
ചെങ്ങന്നൂർ: വൈസ് മെൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട്–2ന്റെ 2026–27 പ്രവർത്തന വർഷത്തെ ഡിസ്ട്രിക്ട് ഗവർണറായി സനോജ് വർഗീസ് സ്ഥാനമേറ്റു. തിരുവല്ല വൈ എം സി ഏ ഹാളിൽ
നടന്ന സ്ഥാനാരോഹണ ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ, വൈഎംസി.എ, വൈഡബ്ല്യുസിഎ, വൈസ് മെൻസ് ഇന്റർനാഷണലിന്റെ നേതാക്കൾ, ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
തിരുവല്ല ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽമുൻ ഡിസ്ട്രിക്ട് ഗവർണർ ജോൺ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് ഉദ്ഘാടനം ചെയ്തു. ......
ചേപ്പാട്: ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർസെക്കൻഡറി സ്കൂളിൽ മലങ്കര കാതോലിക്ക സഭയുടെ പുനരൈക്യ ശില്പി മാർ ഇവാനിയോസ് പിതാവിന്റെ അനുസ്മരണം പ്രിൻസിപ്പൽ ബിനു കെ സാമുവേൽ ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി കെ സാബു പ്രഭാഷണം നടത്തി. ......
ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി തൽസ്ഥാനം ഏറ്റെടുത്തു കഴിഞ്ഞ് കെ.മുരളീധരൻ നടത്തിയ ഒരു പ്രസ്താവനയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിൽസൺ രോഗം ബാധിച്ച് വിൽഫ്രഡ് എന്ന രോഗി കട്ടിലിൽ നിന്ന് താഴെ വീണ് (2026 മെയ് മാസം മുപ്പതാം തീയതി) മരിച്ചു എന്നും, മരിച്ചതിന്റെ കാരണം വീഴ്ചയുടെ ക്ഷതം ആണോ ആശുപത്രി ജീവനക്കാരുടെ അശ്രദ്ധകൊണ്ടാണോ ചികിത്സാ പ്പിഴവ് കൊണ്ടാണോ എന്ന് പോസ്റ്റ്മാർട്ടം കഴിഞ്ഞാൽ ഉടനെ വിശദീകരിക്കാമെന്ന് പറഞ്ഞതായി ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുവിൽ റിപ്പോർട്ട് ചെയ്തിട്ട് ആഴ്ചകൾ നാലായി. കട്ടിലിൽ നിന്നും വീണ ഉടനെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും, മരണപ്പെട്ട രോഗി അബോധാവസ്ഥയിലായിരുന്നോ എന്നും മറ്റുമുള്ള കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ......
മേടം: ദിവസത്തിന്റെ തുടക്കം അനുകൂലമാണ്. ജോലികളിൽ വിജയം, മത്സരങ്ങളിൽ നേട്ടം, അംഗീകാരം, ആരോഗ്യകരമായ ദിനം എന്നിവ പ്രതീക്ഷിക്കാം.......
ഖത്തർ മുൻ ഭരണാധികാരിയും പിതാവ് അമീറുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ഖത്തർ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി .
ആധുനിക ഖത്തറിന്റെ ശില്പിയായി അറിയപ്പെട്ട അദ്ദേഹം ദീർഘവീക്ഷണവും ദൃഢനിശ്ചയവും നിറഞ്ഞ നേതൃത്വത്തിലൂടെ ഖത്തറിനെ ആഗോളതലത്തിൽ ശ്രദ്ധേയമായ വികസനത്തിന്റെ മാതൃകയാക്കി ഉയർത്തി. വിദ്യാഭ്യാസം, ആരോഗ്യം, സമ്പദ്വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ, മാധ്യമരംഗം, കായികം തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹത്തിന്റെ ദീർഘ ദൃഷ്ടിയോടെയുള്ള നേതൃത്വത്തിന്റെ മുദ്ര പതിഞ്ഞിരിക്കുന്നു.
ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വളർച്ചയ്ക്കും ക്ഷേമത്തിനും അദ്ദേഹം നൽകിയ പിന്തുണയും, ഇന്ത്യൻ സമൂഹത്തോട് പുലർത്തിയ സൗഹൃദപരമായ സമീപനവും എന്നും നന്ദിയോടെ ഓർക്കപ്പെടുന്നതാണ്. ......
കാഠ്മണ്ഡു: നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ ബാലേന്ദ്ര ഷായുടെ ഭരണരീതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബൈക്ക് ടാക്സി ഡ്രൈവറുടെ ആത്മഹത്യയെ തുടർന്നാണ് യുവജനങ്ങളുടെ നേതൃത്വത്തിൽ ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നത്.
25-കാരനായ ഗണേഷ് നേപ്പാളി എന്ന ബൈക്ക് ടാക്സി ഡ്രൈവർ, കാഠ്മണ്ഡു മുനിസിപ്പൽ പോലീസ് തന്റെ മോട്ടോർസൈക്കിളിന്റെ ചക്രം ലോക്ക് ചെയ്തതിൽ പ്രതിഷേധിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. ......
ഭക്ഷ്യധാന്യവിതരണത്തിലെ അഴിമതികളും വെട്ടിപ്പുകളും തടയാനായി കേന്ദ്ര ഭക്ഷ്യമന്ത്രാലയം റേഷൻ വിതരണ സമ്പ്രദായത്തിൽ ഭേദഗതികൾ കൊണ്ടുവരാൻ തയ്യാറാകുന്നു. ഇതനുസരിച്ച് 2013 ലെ ഭക്ഷ്യ സുരക്ഷാ നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. ......
വിളവൂര്‍ക്കലില്‍ തെങ്ങത്താം കോഡ് ശിവ ശൈലത്തില്‍ വിഷ്ണുവിന്റെ ഭാര്യ കാവ്യയാണ് മരിച്ചത്.30 വയസായിരുന്നു. ഇന്നലെ വൈകുന്നേരം 5:30 ഓടെ കുഞ്ഞിന് കുറുക്ക് കൊടുക്കാന്‍ എന്ന് പറഞ്ഞ് മുറിയില്‍ കയറി വാതില്‍ അടക്കുകയായിരുന്നു.പുറത്ത് കാണാത്തതിനെ തുടര്‍ന്ന് വിഷ്ണുവിന്റെ അമ്മ ശോഭന വാതില്‍ തട്ടിയെങ്കിലും കാവ്യ തുറന്നില്ല. ......